ഉദുമ : പാലക്കുന്ന് മേൽപ്പാലത്തിന്റെ റീടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണ ജോലി എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ഉദുമ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പാലക്കുന്ന് കരിപ്പോടി വാർഡ് സമ്മേളനം ആവശ്യപ്പെട്ടു.പള്ളം മാഷ് ഓഡിറ്റോറിയത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് സാജിദ് മവ്വൽ സമ്മളനം ഉദ്ഘാടനം ചെയ്തു.പുരുഷോത്തമൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീധരൻ വയലിൽ, കേവിസ് ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീജ പുരുഷോത്തമൻ, വേണു പള്ളം, അബ്ദുൾ സലാം, പഞ്ചായത്ത് മെമ്പർ ചന്ദ്രൻ നാലാംവാതുക്കൽ, പി.വി.കൃഷ്ണൻ,കാർത്യായനി ബാബു, പത്മാവതി കൊട്ടൻ, കുഞ്ഞികണ്ണൻ പള്ളം എന്നിവർ യോഗത്തിൽ സംസാരിച്ചു. . വാർഡ് പ്രസിഡന്റ് പി.പി.ശ്രീധരൻ സ്വാഗതവും പി.കെ.വാസു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |