കുന്നത്തൂർ: എസ്.എൻ.ഡി.പി. യോഗം കുന്നത്തൂർ യൂണിയന് കീഴിലുള്ള വടക്ക് പതാരം 3561 -ാം നമ്പർ ആർ. ശങ്കർ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ മദ്യവിമുക്ത സമ്മേളനവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ മധുസൂദനൻ ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണം നടത്തി. കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജൻ കീർത്തി അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സുരേഷ് കുന്നത്തറ സ്വാഗതം പറഞ്ഞു.
മെരിറ്റ് അവാർഡ് വിതരണം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ആർ. സുഗതൻ നിർവഹിച്ചു. വനിതാ സംഘം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രിക ശരത്ത്, ശാഖാ വൈസ് പ്രസിഡന്റ് പ്രസാദ് കല്ലുവിള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |