പത്തനംതിട്ട : കേരള എൻ.ജി.ഒ സംഘിന്റെ 46ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 7, 8, 9 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുന്നതിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ബി. എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു, സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് റോയ് മാത്യു ചാങ്ങേത്ത്, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ജി. അനിൽകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |