വാഴൂർ: സി.പി.ഐ. വാഴൂർ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ലോക്കൽ കമ്മറ്റി അംഗം സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി. എം. ജോൺ സ്വാഗതം ആശംസിച്ചു. ജില്ലാ കമ്മറ്റി അംഗം രാജൻ ചെറുകാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
പലസ്തീൻ ജനതയുടെ മേൽ ഉപരോധങ്ങളും മനുഷ്യാവകാശലംഘനങ്ങളുമടക്കം
സ്ഥാപിച്ചു കൊണ്ടുള്ള അധിനിവേശാക്രമണം എല്ലാവിധത്തിലുള്ള മാനുഷികതയേയും നിരാകരിച്ച് കൊണ്ട് മന്നേറുന്നതിനിടെയാണ്
സ്ഥിതി കൂടുതൽ വഷളാക്കുന്ന വിധത്തിൽ ഇറാനു നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത് എന്ന് രാജൻ
ചെറുകാപ്പള്ളി പറഞ്ഞു. ലോക്കൽ കമ്മറ്റി അംഗങ്ങളായ രതീഷ് ചന്ദ്രൻ, ഷൈലജ അത്തിത്തറ, രാജു അമ്പിയിൽ, അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |