ബിഗ് ബോസ് പരിപാടിയല്ല തന്റെ ജീവിതം ഇല്ലാതാക്കിയതെന്ന് സിനിമാ സീരിയൽ താരം വീണ നായർ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വീണയുടെ തുറന്നുപറച്ചിൽ. വീണയുടെ ദാമ്പത്യ ജീവിതം തകരാൻ കാരണം ആ പരിപാടിയിൽ പങ്കെടുത്തതാണെന്ന് പറഞ്ഞുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനോടാണ് വീണ പ്രതികരിച്ചത്.
മുൻ ഭർത്താവിനെക്കുറിച്ചും വീണ തുറന്നുപറഞ്ഞു. 'കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് എനിക്ക് പറയാൻ ആഗ്രഹമില്ല, എന്നാലും പറയുകയാണ്. ഭയങ്കര നല്ല ലൈഫായിരുന്നു. ഹാപ്പിയായി നല്ലരീതിയിൽ പോയിക്കൊണ്ടിരുന്നതാണ്. കുറച്ചു കുറച്ച് താളപ്പിഴകൾ വന്നു. അത് ശരിയായ രീതിയിൽ ഞങ്ങൾ കൈകാര്യം ചെയ്തില്ല. എന്റെ ഭാഗത്തും അദ്ദേഹത്തിന്റെ ഭാഗത്തും തെറ്റുണ്ട്.
അതുകൊണ്ട് ഇങ്ങനെ ആയിപ്പോയി. ഒരുപക്ഷേ എന്റെ അച്ഛനും അമ്മയും ഉണ്ടെങ്കിൽ ഇങ്ങനെയാകില്ലയിരുന്നു. എനിക്കൊരു ചേട്ടനുണ്ട്, അദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, നിന്റെ തീരുമാനമാണ് നിന്റെ ലൈഫെന്ന്.
ഞാൻ കണ്ണന്റെ ( മുൻ ഭർത്താവ് അമാൻ) വീട്ടിൽ ഹാപ്പിയായിരുന്നു. ഒത്തിരി ഗുഡ് മൊമെന്റ്സ് ഉണ്ട്. ബാഡ് മെമ്മറീസും ഉണ്ടായിരുന്നു. ഇപ്പോഴും എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. എന്റെ മോന്റെ അച്ഛനെന്ന രീതിയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ഇത്രയും നാൾ ഒന്നിച്ചുണ്ടായിരുന്നതാണ്. ഒരു ദിവസം പിണങ്ങിയെന്ന് കരുതി പരസ്പരം കുറ്റപ്പെടുത്തിയിട്ട് ഒന്നും നേടാനില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. ബാക്കിയുള്ളത് ഞങ്ങളുടെ പേഴ്സണൽ പ്രശ്നങ്ങളാണ്. അത് മോനെ ബാധിക്കരുതെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും നിർബന്ധമുണ്ട്. അത് മോനെ ബാധിപ്പിച്ചിട്ടേയില്ല. അവധിക്കാലത്ത് മോൻ കണ്ണന്റെ കൂടെയായിരുന്നു കൂടുതൽ ദിവസവും. എനിക്ക് നല്ല തിരക്കായിരുന്നു. ഞാൻ കണ്ണനെ വിളിച്ച് പറഞ്ഞു. കണ്ണനും ഹാപ്പിയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യൂച്വലി ഡിവോഴ്സിന് ഞാൻ ഓക്കെ പറയുന്നത്. അതിനകത്ത് റിഗ്രറ്റൊന്നുമില്ല. കണ്ണൻ ഹാപ്പിയാണ്. ചേരേണ്ടവർ ചേരണമെന്ന് പറയില്ലേ. പഴയ ഞാനല്ല ഇപ്പോൾ, എന്തിനെയും ഫേസ് ചെയ്യാൻ പഠിച്ചു. എല്ലാവരും പറയുന്നതുപോലെ കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു. കുലസ്ത്രീയായിരിക്കുന്നതൊന്നുമല്ല ലൈഫെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. അദ്ദേഹത്തിന് ചേർന്നയാളാണ് ഇപ്പോൾ കൂടെയുള്ളത്. നല്ല സ്ത്രീയാണ്. നമ്മൾ എന്തായാലും അന്വേഷിക്കുമല്ലോ. അറിഞ്ഞിടത്തോളം അവർ നല്ല സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്. വിഷമമുണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യനല്ലേ പുള്ളേ.
ഞങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ളപ്പോൾ കേട്ടിട്ടുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോഴും പുള്ളിയേയെ ഓർമവരികയുള്ളൂ. പുള്ളി അങ്ങനെ വൈരാഗ്യമുള്ളയാളല്ല. നല്ല മനുഷ്യൻ തന്നെയാണ്. മോന്റെ കസ്റ്റഡി എനിക്കാണെന്നേയുള്ളൂ. അതിനകത്ത് ഞാൻ ഭയങ്കര ഹാപ്പിയാണ്. ഒരുപക്ഷേ ഈ സമയത്താണ് എന്റെ വിവാഹം നടക്കുന്നതെങ്കിൽ ഇങ്ങനെയൊന്നും ആകില്ലായിരുന്നു.'- വീണ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |