തിരുവനന്തപുരം: വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി),എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം മുഖേനയും), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) തുടങ്ങി 67 തസ്തികകളിലേക്ക് സംസ്ഥാന , ജില്ലാ തലങ്ങളിലേക്കായി ജനറൽ, സ്‌പെഷ്യൽ, എൻ.സി.എ റിക്രൂട്ടമെന്റിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ ( ജനറൽ ) 22 തസ്തികകളും ജില്ലാ തലത്തിൽ 12 ഉം സംസ്ഥാനതലം (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ) 5 ഉം സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലത്തിൽ ഒന്നും കൂടാതെ എൻ.സി. എ റിക്രൂട്ട്മെന്റും ഉൾപ്പെടെയാണിത്.
അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
എൽ.പി.എസ് (പട്ടികജാതി) (കാറ്റഗറി നമ്പർ 706/2024), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 219/2024), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 790/2024, 795/2024) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക
ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 323/2024), ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 194/2024), കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കേരള വാട്ടർ അതോറിറ്റിയിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും നേരിട്ടുളള നിയമനം (കാറ്റഗറി നമ്പർ 195/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
റാങ്ക്പട്ടിക
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ ഷൂ മേസ്ട്രി (കാറ്റഗറി നമ്പർ 690/2023) തസ്തികയിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം:ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി 28 ന് ഉച്ചയ്ക്കുശേഷം 1.30മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി (പി.ഒ.),കൊടുവള്ളി ജി.എച്ച്.എസ്.എസിൽ (പ്ലസ്ടു വിഭാഗം) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1495248മുതൽ 1495547 വരെയുള്ളവർ കോഴിക്കോട് കൊടുവള്ളി (പി.ഒ.), കൊടുവള്ളികെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷയെഴുതണം
സർട്ടിഫിക്കറ്റ് പരിശോധന
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ പ്ലാനിംഗ് മാനേജ്മെന്റ് ആൻഡ് ഫീൽഡ്
ഇന്ററാക്ഷൻ (കാറ്റഗറി നമ്പർ 378/2022), ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്മെന്റ് (കാറ്റഗറി നമ്പർ 366/2022), ലക്ചറർ ഇൻ ഹിന്ദി (കാറ്റഗറി നമ്പർ 353/2022) തസ്തികകളിലേക്ക് 26ന് രാവിലെ 10.30 നും ലക്ചറർ ഇൻ ഹിന്ദി (തസ്തികമാറ്റം മുഖേന)
(കാറ്റഗറി നമ്പർ 354/2022) തസ്തികയിലേക്ക് രാവിലെ 11 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ
സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |