കൊല്ലം: തെരുവുനായകൾ പെറ്റുപെരുകുന്നത് തടയാൻ ജില്ലയിൽ പോർട്ടബിൾ എ.ബി.സി സെന്റർ വരുന്നു. പ്രാദേശിക എതിർപ്പ് കാരണം തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥിരം തെരുവുനായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം.
ഇന്ത്യൻ ഇമ്മ്യുണിജിക്കൽസ് ലിമിറ്റഡ് അവരുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് രണ്ട് പോർട്ടബിൾ എ.ബി.സി സെന്ററുകളാണ് വാങ്ങിയിട്ടുള്ളത്. അതിൽ ആദ്യത്തേത് അടുത്തമാസം 15ന് തിരുവനന്തപുരത്ത് എത്തും. കൊല്ലം ജില്ലയ്ക്കുള്ള രണ്ടാമത്തേത് അടുത്തമാസം അവസാനമെത്തും. അടുത്തമാസം പകുതിയോടെ പോർട്ടബിൾ എ.ബി.സി കേന്ദ്രത്തിൽ ജില്ലയിൽ തെരുവുനായ വന്ധ്യംകരണം ആരംഭിക്കും.
എന്താണ് പോർട്ടബിൾ എ.ബി.സി സെന്റർ
കാരവൻ മാതൃകയിലുള്ള കാബിനാണ് പോർട്ടബിൾ എ.ബി.സി സെന്റർ
ഇതിനുള്ളിൽ മൂന്ന് ഓപ്പറേഷൻ ടേബിളുകൾ
രണ്ടെണ്ണത്തിൽ സ്ഥിരമായി വന്ധ്യംകരണ ശസ്ത്രക്രിയ
മൂന്നാമത്തേത് അണുവിമുക്തമാക്കി സൂക്ഷിക്കും
പ്രവർത്തിക്കുന്ന ടേബികളുകൾക്ക് പ്രശ്നമുണ്ടായാൽ മൂന്നാമത്തേത് ഉപയോഗിക്കും
വന്ധ്യംകരണത്തിന് ശേഷം പാർപ്പിക്കുന്ന കൂടുകളും പോർട്ടബിൾ എ.ബി.സി സെന്ററിന്റെ ഭാഗം
ട്രക്കിലാകും പോർട്ടബിൾ സെന്റർ ഒരുസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുക
ചെലവാകുന്ന തുക ജില്ലാ പഞ്ചായത്ത് വഹിക്കും
ഒരു കേന്ദ്രത്തിൽ 20 ദിവസം
കാര്യമായ ജനവാസമില്ലാത്ത മേഖലയിലാകും പോർട്ടബിൾ എ.ബി.സി സെന്റർ ക്യാമ്പ് ചെയ്യുക. അവിടെ 20 ദിവസത്തോളം തങ്ങി തദ്ദേശ സ്ഥാപന പരിധിയിലെ തെരുവുനായകളെ പരമാവധി വന്ധ്യംകരിക്കും. ജില്ലാ പഞ്ചായത്താകും ട്രക്കിന്റെ വാടക നൽകുക. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ എ.ബി.സി പദ്ധതിയിലേക്ക് വിഹിതം നീക്കിവച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിലാകും ആദ്യം എത്തുക. എ.ബി.സി പദ്ധിക്കുള്ള ഡോക്ടർമാരുടെ വാക്ക് ഇൻ ഇന്റർവ്യു പൂർത്തിയാക്കി ലിസ്റ്റ് നിലവിലുണ്ട്. ആവശ്യത്തിന് ഡോഗ് ക്യാച്ചർമാരുമുണ്ട്.
സെന്ററിന്റെ സഞ്ചാരം ട്രക്കിൽ
ഒരു പഞ്ചായത്തിൽ
20 ദിവസം
ചെലവ് ₹ 15000- 20000
ഒരു ശസ്ത്രക്രിയയ്ക്ക്
₹ 1200
ഒരു ടേബിളിൽ ഒരു ദിവസം
6 ശസ്ത്രക്രിയ
അടുത്തമാസം പകുതിയോടെ ജില്ലയിലേക്ക് പോർട്ടബിൾ എ.ബി.സി സെന്റർ എത്തും. ഇതോടെ ജില്ലയിലെ തെരുവുനായ വന്ധ്യംകരണ പദ്ധതി വേഗതയാർജ്ജിക്കും.
ഡോ. ഡി.ഷൈൻകുമാർ
ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |