കൊട്ടാരക്കര : ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) കുന്നിക്കോട് ഏരിയ സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (കെ.എം.കെ ഹോസ്പിറ്റൽ ഹാൾ) നടന്നു. ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ സമീപനം പുലർത്തുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധം ജൂലായ് 9ന്റെ ദേശീയ പണിമുടക്കിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയാ പ്രസിഡന്റ് ഷഫീഖ് ആലപ്പാട് അദ്ധ്യക്ഷനായി. വാണിജ്യ വ്യാപാര മേഖലയിലെ സീനിയർ തൊഴിലാളികളെ ജില്ലാ ജോ.സെക്രട്ടറി ജെ.എസ്. സുധീർലാൽ ആദരിച്ചു.ജില്ലാ കൗൺസിൽ അംഗങ്ങളായ വി.ബിമൽ രക്തസാക്ഷി പ്രമേയവും, എസ്.രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷൈൻ പ്രഭ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു കുന്നിക്കോട് ഏരിയ സെക്രട്ടറി സി.വിജയൻ, എം.സജീദ്, അമൽ ബാബു, അമ്പിളി ശിവപ്രസാദ്, അനീസ് മുഹമ്മദ്,വി. ജെ. റിയാസ്, റഫീഖ് ഖമർ എന്നിവർ സംസാരിച്ചു. 23 അംഗ ഏരിയ കമ്മിറ്റിയെയും 15 അംഗ എക്സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ : ഷെഫീക്ക് ആലപ്പാട് (പ്രസി.), ഷൈൻപ്രഭ (സെക്ര.) ആർ.സുരേഷ് കുമാർ (ട്രഷ.).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |