മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാസംഗമം 2025 മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ ഉദ്‌ഘാടനം ചെയ്തു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതി അംഗം അഡ്വ.എൻ. ഷൺമുഖദാസ് മുഖ്യപ്രഭാഷണം നടത്തി. എൽ.ആർ.സി ജോയിന്റ് സെക്രട്ടറി വി. സിന്ധു, ഭരണസമിതി അംഗം എം.കെ. ദിലീപ് കുമാർ, ബാലവേദി പ്രസിഡന്റ് ജെ. അനന്തിത എന്നിവർ സംസാരിച്ചു.
മയ്യനാട് ഗ്രാമപഞ്ചായത്തിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ, അക്കാഡമിക് മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, ഗ്രന്ഥശാല വായന കളരിയുടെ ഭാഗമായി നടത്തിയ മത്സര വിജയികൾ, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ ബാലവേദി അംഗങ്ങൾ എന്നിങ്ങനെ എൺപത്തിലധികം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |