കുളത്തൂപ്പുഴ: ജനവാസമേഖലയായ നെടുവണ്ണൂർകടവ് പൂമ്പാറ ഭാഗത്ത് വെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തൂപ്പുഴ പൂമ്പാറ സ്വദേശി രാജീവ് (52) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെ ജോലിക്കായി വീട്ടിൽ നിന്ന് പോകുമ്പോൾ പൂമ്പാറ റോഡിൽ നിലയുറപ്പിച്ച കൂറ്റൻ കാട്ടുപോത്തിനെ രാജീവ് കണ്ടു. കാട്ടുപോത്ത് ഇദ്ദേഹത്തിന് നേരെ തിരിയുകയും ആക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തതോടെ രാജീവ് ഓടിച്ചിരുന്ന വാഹനം ഉപേക്ഷിച്ച് അടുത്തുള്ള മൺതിട്ടയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
കാട്ടുപോത്ത് രാജീവിന്റെ ഇരുചക്രവാഹനം ഭാഗികമായി തകർക്കുകയും പിന്നീട് വനത്തിനുള്ളിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് രാജീവ് നാട്ടുകാരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ജനപ്രതിനിധികൾ സ്ഥലത്തെത്തുകയും അഞ്ചൽ റേഞ്ച് കളമങ്കുന്ന് സെക്ഷൻ വനപാലകരെ വിവരമറിയിക്കുകയും ചെയ്തു. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യയുടെ നിർദ്ദേശപ്രകാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് അവർ പിരിഞ്ഞുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |