ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് നമ്മുടെ 'ജോർജ്ജ് സർ'. തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് നടനും പരസ്യ സംവിധായകനുമായ പ്രകാശ് വർമ്മ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയത്. തുടരും സിനിമയിൽ നായകനോടൊപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രത്തെയാണ് പ്രകാശ് വർമ്മ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ഫാസിലുമായുള്ള കൂടിക്കാഴ്ച്ച പങ്കു വച്ചിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഫാസിലുമൊത്തുള്ള ചിത്രങ്ങളും കുറിപ്പും പങ്കുവച്ചത്. പ്രകാശ് വർമ്മയുടെ ഭാര്യയും നിർവാണ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ സ്നേഹ ഈപ്പനും ഒപ്പമുണ്ടായിരുന്നു. ഫാസിലിന്റെ ഭാര്യ റോസീന ഫാസിൽ, ഇളയ മകൻ ഫർഹാൻ ഫാസിൽ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളും താരം പങ്കുവച്ച ചിത്രങ്ങളിൽ കാണാം.
പോസ്റ്റിനൊപ്പമുള്ള പ്രകാശ് വർമ്മയുടെ കുറിപ്പ്;
"സ്വപ്നമോ യാഥാർത്ഥ്യമോ? ഫാസിൽ സാറിനെ കണ്ടുമുട്ടിയത് അത്തരമൊരു അനുഭവമായിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച സമയം ഞാൻ ഏറെ സന്തോഷവാനാണ്. ഒരു അസാധാരണ സംവിധായകൻ ആകുന്നതിന് എത്രത്തോളം വെല്ലുവിളികൾ നിറഞ്ഞതാണെന്ന് അദ്ദേഹവുമായുള്ള എന്റെ സംഭാഷണം വീണ്ടും ഓർമ്മിപ്പിച്ചു. നമുക്ക് പ്രധാനമെന്ന് തോന്നുന്ന കഥകൾ പറയാൻ ഒരു ഇടം സൃഷ്ടിക്കാൻ കഴിയുക. തുടർച്ചയായ പഠനം, പാട്ടിന്റെ സ്വാധീനം. പ്രകടനത്തിന്റെ ആർദ്രത. ഈ സംഭാഷണം എന്റെ മനസ്സിലും ഓർമ്മയിലും എന്നും എപ്പോഴും നിലനിൽക്കും," പ്രകാശ് വർമ്മ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |