അമൽ, വിഷ്ണു, അഖിൽ തുടങ്ങിയ പേരുള്ള നിരവധി പേരുണ്ട്. അതിനാൽത്തന്നെ സോഷ്യൽ മീഡിയയിൽ സ്ഥിരം ട്രോളുകൾ ഏറ്റുവാങ്ങാറുള്ള പേരുകൾ കൂടിയാണിത്. ഈ പേരുകൾവച്ചുള്ള എ ഐ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ ജീവ. ഈ പേരുകാരെ കളിയാക്കുന്നത് എ ഐ നിർത്തണമെന്നും ഇതൊരു മുന്നറിയിപ്പായി കാണണമെന്നുമാണ് ജീവ പറയുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടൻ രംഗത്തെത്തിയത്.
'വളരെ സീരിയസായിട്ടുള്ളൊരു കാര്യമാണ് എനിക്ക് പറയാനുള്ളത്. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആദ്യമൊക്കെ പോസ്റ്റായിരുന്നു. ഇപ്പോഴത് എ ഐ വീഡിയോകളായി തുടങ്ങിയിട്ടുണ്ട്. വിഷ്ണുവും അമലും അഖിലും കുളിക്കടവിൽ ഒളിഞ്ഞുനോക്കി, മറ്റേത് ചെയ്‌തെന്നൊക്കെ പറയുന്നു. അപ്പോൾ നിങ്ങൾ ചോദിക്കും ഇതിനകത്ത് എനിക്കെന്താ കാര്യമെന്ന്. അറിയുന്നവർക്ക് അറിയാം. നിർത്തിക്കോ. എ ഐ നമ്മുടെ കൈക്കുമ്പിലുണ്ടെന്നുകരുതി വല്ലാതെ കളിക്കരുത്. ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കും.'- ജീവ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |