കൊല്ലം: കൊട്ടിയത്ത് മൂന്നരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊട്ടിയം കൊട്ടുംപുറം സ്വദേശികളായ അഭിനവ്, ചിന്തു എന്നിവരാണ് അറസ്റ്റിലായത്. കൊട്ടിയത്ത് ഒരു യുവതി ഉൾപ്പെടെ ഏഴുപേരെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കൾ എത്തിക്കുന്ന സംഘത്തിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ രണ്ട് യുവാക്കൾ കൂടി പിടിയിലായത്.
അതേസമയം, ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. താമ്പരം - മംഗലാപുരം ട്രെയിനിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ഇതറിഞ്ഞ പ്രതി ഉപേക്ഷിച്ച് പോയതാവാമെന്ന് ഷൊർണൂ൪ പൊലീസ് പറഞ്ഞു. പ്രതിക്കായുള്ള അന്വേഷണം ഊ൪ജിതമാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |