തിരുവനന്തപുരം : കാലവർഷം കേരളത്തിൽ എത്തിയിട്ട് ഒരു മാസം തികയുമ്പോൾ കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53% അധിക മഴ. പതിവ് പോലെ കൂടുതൽ മഴ ലഭിച്ചത് കാസർകോട്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലാണ്.
കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം കണ്ണൂർ ( 1432 mm) ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത് . ജല സേചന വകുപ്പിന്റെ കണക്കിൽ കാസർഗോഡ് (1647 mm) ജില്ലയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്
ഒരു മാസത്തിൽ 17 ദിവസവും സംസ്ഥാനത്തു ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിൽ എത്തിയ മേയ് 24 മുതൽ 31 വരെ മാത്രം സംസ്ഥാനത്ത് പെയ്തത് 440 mm മഴയാണ്. ( 593 mm, ജല സേചന വകുപ്പ്). അതോടൊപ്പം ശക്തമായ കാറ്റും ( 50-70 km/ hr) ഈ കാലയളവിൽ അനുഭവപ്പെട്ടു. തുടർന്നുള്ള 10 ദിവസം ദുർബലമായ കാലവർഷം 11ന് ശേഷം വീണ്ടും ശക്തമായി 15/16 ഓടെ വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അതി തീവ്രമായ മഴ രേഖപെടുത്തി. നാളെ മുതൽ 28 വരെ മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകും തുടർന്നു ദുർബല മാകാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |