പയ്യന്നൂർ :ഓപ്പൺ ഫ്രെയിം സംഘടിപ്പിക്കുന്ന പരിസ്ഥിതി ചലച്ചിമ്രേള 26,27 തീയതികളിൽ കൈരളി മിനി ഓഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകീട്ട് 5.30ന് പരിസ്ഥിതി പ്രവർത്തകൻ വി.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മികച്ച ഡോക്യുമെന്ററി സിനിമക്കുള്ള അക്കാദമി പുരസ്‌കാരം നേടിയതും പിപ്പാ എർലിച്ച്, ജെയിംസ് റീഡ് എന്നിവർ സംവിധാനം ചെയ്ത 'ഒേ്രക്രാപ്പസ് ടീച്ചർ' എന്ന സിനിമ പ്രദർശിപ്പിക്കും. പ്രകൃതിയെയും ജീവനെയും കുറിച്ചുള്ള വിലപ്പെട്ട ജീവിത പാഠങ്ങളുടെ വിശദാംശങ്ങൾ രസകരമായും മനോഹരവുമായി ചിത്രീകരിച്ച ചലച്ചിത്രമാണിത്.27 ന് പാവോ ചോയ്നിംഗ് ഡോർജി സംവിധാനം ചെയ്ത ഭൂട്ടാൻ സിനിമ 'ദ മോങ്ക് ആൻഡ് ദ ഗൺ' പ്രദർശിപ്പിക്കും. പ്രകൃതിയെ ദൈവികമായി കണക്കാക്കുന്ന ബുദ്ധമത പാരമ്പര്യവും ആയുധക്കച്ചവടം അടിസ്ഥാനാശയമായ ആധുനിക രാഷ്ട്രീയ സംവിധാനങ്ങളുമായുള്ള സംഘർഷമാണ് ചലച്ചിത്രത്തിന്റെ പ്രമേയം.വൈകീട്ട് 5.30 ന് നടക്കുന്ന പ്രദർശനങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മലയാളം ഉപശീർഷകങ്ങളോടെയാണ് ഇരു ചലച്ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |