തിരുവനന്തപുരം:കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)(കാറ്റഗറി നമ്പർ 76/2024) തസ്തികയിലേക്ക് മേയ് 28 നിന്നും മാറ്റി വച്ച അഭിമുഖം ജൂലായ് 2 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.
കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഇംഗ്ലീഷ് (നേരിട്ടും തസ്തികമാറ്റം
മുഖേനയും) (കാറ്റഗറി നമ്പർ 351/2022, 352/2022) തസ്തികയിലേക്ക് ജൂലായ് 2, 3, 4 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സംസ്ഥാന സഹകരണ ബാങ്കിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 500/2023) തസ്തികയിലേക്ക് 2, 3, 4 തീയതികളിൽ രാവിലെ 8 നും 10 നും ജൂലായ് 11 ന് രാവിലെ 10 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും
അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) (കാറ്റഗറി നമ്പർ 673/2023)തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 26ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സാമൂഹ്യ നീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023)തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 27 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സർവ്വേ) (കാറ്റഗറി നമ്പർ 418/2023)തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂലായ് 3,4 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
വിവരണാത്മക പരീക്ഷ
വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കന്നടയും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 516 -518/2023) തസ്തികയിലേക്ക് ജൂലായ് 1 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും.
തിരുത്തൽ വിജ്ഞാപനം
ഫസ്റ്റ് ഗ്രേഡ് സർവ്വേയർ/ഹെഡ് സർവ്വേയർ ടെസ്റ്റ് (ഏപ്രിൽ 2011) 06.06.2012 തീയതിയിലെ
ഫലവിജ്ഞാപനത്തിന്റെ തിരുത്തൽ വിജ്ഞാപനം പി.എസ്.സി വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |