കൊല്ലം: എസ്.എൻ കോളേജ് സാമ്പത്തികശാസ്ത്ര ഭാഗത്തിലെ 1987- 89 വർഷം പി.ജി വിദ്യാർത്ഥികൾ ഗുരുസ്മരണാർത്ഥം കോളേജിലെ സാമ്പത്തിക ശാസ്ത്രഭാഗം സെമിനാർ ഹാളിലേക്ക് ഓഡിയോ ആൻഡ് സൗണ്ട് സിസ്റ്റം സമർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.പി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളെ പൊന്നാടയണിയിച്ചു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.എസ്. ലൈജു, പൂർവ വിദ്യാർത്ഥികളായ ശിവപ്രസാദ്, ലൈല ചന്ദ്രശേഖർ, എസ്. ഗീത, ബി. അംബിക ദേവി, ശോഭന ശ്രീനിവാസൻ, മീരാറാണി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രൊഫ.വിൻസൺ വിജയൻ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫ.ഡോ.ടി.ബി. രാഹി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |