എഴുകോൺ : ഇടവട്ടം കെ.എസ്.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജനജാഗ്രത സമിതി രൂപീകരിച്ചു. എഴുകോൺ ഐ.എസ്.എച്ച്.ഒ എസ്.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി.
ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സ്കൂൾ മാനേജർ എസ്. ആർ.കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് മാസ്റ്റർ ജി.ആർ.അഭിലാഷ് " കൂടെയുണ്ട് കരുത്തേകാൻ" എന്നതിൽ വിഷയാവതരണം നടത്തി. അദ്ധ്യാപിക വി.എസ്.ഐശ്വര്യ ആശംസയർപ്പിച്ചു. പ്രിൻസിപ്പൽ പി.ഷീജ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിന്ധുവത്സ ജോൺ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |