മരട്:കെ.പി.എം.എസ് മരട് മേഖലയിലെ ശാഖകൾ സംയുക്തമായി അയ്യൻകാളിയുടെ 157-ാംപിറന്നാൾ ആഘോഷിച്ചു.മരട് എസ്.എൻ.പാർക്കിൽ നിന്ന് ആരംഭിച്ച അവിട്ടം ഘോഷയാത്ര മരട് അയ്യൻകാളി സ്മാരക മന്ദിരത്തിൽ സമാപിച്ചു.പി.യു.അശോകൻ, കെ.എ.സുജീഷ്,കെ.സി.സുധാകരൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. സമ്മേളനം ഡോ.എ.കെ.വാസു ഉദ്ഘാടനം ചെയ്തു.ഹരി മണിയന്തറ അദ്ധ്യക്ഷത വഹിച്ചു.ടി.കെ.ഉദയകുമാർ മുഖ്യപ്രഭാഷണംനടത്തി.എം.കെ.രാജേഷ് ജന്മദിനസന്ദേശവും കെ വി പ്രകാശൻ സഭാസന്ദേശവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |