പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി 28ന് ഉച്ചയ്ക്കുശേഷം 1.30മുതൽ 3.15വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1488448 മുതൽ 1488647 വരെയുള്ള ഉദ്യോഗാർത്ഥികൾ കോഴിക്കോട് മാനാഞ്ചിറ,ഹെഡ് പോസ്റ്റ് ഓഫീസ്,ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് സെന്റർ നമ്പർ 1ലും കോഴിക്കോട് ജില്ലയിലെ നടക്കാവ് സബ് പി.ഒ,നടക്കാവ് ഗവ.ഗേൾസ് എച്ച്.എസ്.എസിൽ (പ്ലസ്ടു വിഭാഗം) രജിസ്റ്റർ നമ്പർ 1488648 മുതൽ 1488947 വരെയുള്ള ഉദ്യോഗാർത്ഥികൾ കോഴിക്കോട് മാനാഞ്ചിറ, ഹെഡ് പോസ്റ്റ് ഓഫീസ്, ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് സെന്റർ നമ്പർ 2ൽ പരീക്ഷയെഴുതണം
അഭിമുഖം
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം ജൂലായ് 3,4,22,23,25 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സോഷ്യൽ സയൻസ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 395/2022) തസ്തികയിലേക്ക് ജൂലായ് 3ന് രാവിലെ 7.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 396/2022) തസ്തികയിലേക്ക് 3ന് രാവിലെ 7.30നും 10നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
പ്രമാണപരിശോധന
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഫൗണ്ടേഷൻസ് ഒഫ് എഡ്യൂക്കേഷൻ ആൻഡ് ആക്ഷൻ റിസർച്ച് (കാറ്റഗറി നമ്പർ 390/2022) തസ്തികയിലേക്ക് 30ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ- 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
ഒ.എം.ആർ. പരീക്ഷ
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 506/2024) തസ്തികയിലേക്ക് ജൂലായ് 4ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ പരീക്ഷ നടത്തും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ക്ലർക്ക് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 205/2024, 438/2024, 749/2024) തസ്തികയിലേക്ക് ജൂലായ് 5ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |