കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ സംസ്‌കൃതം (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 359/2022, 360/2022) തസ്തികയിലേക്ക് ജൂലായ് 2ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലായ് 3, 4 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ 0495 2371971 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
പ്രമാണപരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെക്കാട്രോണിക്സ്) (കാറ്റഗറി നമ്പർ 654/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ- 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ (കാറ്റഗറി നമ്പർ 687/2023) തസ്തികയിലേക്ക് 30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ- 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
വകുപ്പുതല പരീക്ഷാഫലം
ജനുവരിയിലെ വിജ്ഞാപന പ്രകാരം നടത്തിയ വകുപ്പുതല പരീക്ഷയുടെ ഫലം പി.എസ്.സി വെബ്‌സൈറ്റിലും പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും. വിജയിച്ചവർ സർട്ടിഫിക്കറ്റിനായി പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. സർട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിച്ചശേഷം ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം, ഔദ്യോഗിക തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കി പി.എസ്.സി ആസ്ഥാന ഓഫീസിൽ നിന്നും ജൂലായ് 1 മുതൽ 31 വരെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നേരിട്ട് കൈപ്പറ്റാം. കൂടാതെ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോൾ തന്നെ അപേക്ഷാർത്ഥികൾക്ക് ഡിജിലോക്കറിലും ലഭ്യമാകും. ഡിജിലോക്കർ അക്കൗണ്ടിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന പ്രിന്റ് പ്രൊബേഷൻ, പ്രൊമോഷൻ ആവശ്യങ്ങൾക്ക് താത്കാലികമായി ഉപയോഗിക്കാം.
എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനം
തിരുവനന്തപുരം: സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് ജൂലായ് 15 നകം അപേക്ഷിക്കാം. വിവരങ്ങൾക്ക് : https://nish.ac.in/others/career.
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിശ്ചിത ശമ്പള നിരക്കിലുളളവരുടെ അഭാവത്തിൽ അതിന് താഴെയുളള ശമ്പള നിരക്കിലുളളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ പാർട്ട് 1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ജൂലായ് 15 വൈകിട്ട് 5നകം രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 വിലാസത്തിൽ ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |