കാട്ടാക്കട: കെ.എസ്.ആർ.ടി.സി ബസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാളെ യാത്രക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചു.കാട്ടാക്കട കുരുതംകോട് അയണിയറത്തല വീട്ടിൽ അനീഷ്(35)നെയാണ് പിടികൂടിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ വെള്ളറടയിൽ നിന്ന് കാട്ടാക്കട വഴിയുള്ള തിരുവനന്തപുരം ബസിൽ വച്ചാണ് സംഭവം. ഇയാൾ പെൺകുട്ടി ഇരുന്ന സീറ്റിൽ ആളില്ലെന്ന് കണ്ട് ഇരിക്കുകയും തുടർന്ന് ഉപദ്രവിക്കുകയുമായിരുന്നു.ആദ്യം അസ്വാഭാവികത തോന്നിയില്ലെങ്കിലും പെൺകുട്ടി ബഹളം വയ്ക്കുകയും യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.കാട്ടാക്കടയിൽ ബിവറേജസിൽ പോകാനായിരുന്നു ഇയാൾ ബസിൽ കയറിയത്. അവിവാഹിതനായ ഇയാൾ കൂലിപ്പണിക്കാരനാണ്.പോക്സോ കേസെടുത്ത് ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |