കാഞ്ഞങ്ങാട്:തപാൽ സംവിധാനത്തെ സംരക്ഷിക്കുക ,സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക,തപാൽ ഓഫീസുകളിൽ സ്വതന്ത്ര വിതരണ കേന്ദ്രങ്ങൾ (ഐ.ഡി.സി) ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ച് തപാൽ ജീവനക്കാരുടെ സംഘടനയായ എൻ.എഫ്.പി.ഇ നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി കാസർകോട് ഡിവിഷന്റെ നേതൃത്വത്തിൽ രാപകൽ ധർണ നടത്തി.തപാൽ ജീവനക്കാരോടൊപ്പം വിവിധ യൂണിയൻ സംഘടനകളും പങ്കെടുത്തു കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് ധർണ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.ഹരി അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ബാബുരാജൻ, കെ. ഉണ്ണികൃഷ്ണൻ, കെ.വി.വിൻസെന്റ്, എ.ഗോപിനാഥ് എന്നിവർ സംസാരിച്ചു. പി.വി.ശരത് സ്വാഗതവും വി.വി.രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |