കണിച്ചാർ: കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയവും കാപ്പാട് സാംസ്കാരിക വേദിയും സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലിയും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് വടശ്ശേരി ഉദ്ഘാടനം ചെയ്തു. എം.വി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ എം.പി. സജീവൻ ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി. പ്രതികൂലമായ കാലാവസ്ഥയിലും അംഗങ്ങൾ ചേർന്ന് കണിച്ചാർ ടൗണിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. ഗ്രന്ഥാലയ വനിതാവേദിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ ഗാനം ആലപിച്ചു. ടി.ചന്ദ്രമതി, എം.വി.മുരളീധരൻ, തോമസ് കുന്നുംപുറം, എൻ.ജിൽസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |