സാന്റിയാഗോ: ലോകത്തിന് അപൂർവ കാഴ്ചയൊരുക്കി പ്രകൃതിയുടെ വിസ്മയം തീർത്ത് ചിലിയിലെ അറ്റക്കാമ മരുഭൂമി. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് അറ്റക്കാമ മരുഭൂമി. എന്നാൽ, കഴിഞ്ഞ ദിവസം അറ്റക്കാമ മരുഭൂമിയിലെ ഏതാനും ഭാഗങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയാണുണ്ടായത്.
അൽമ ടെലിസ്കോപ്പ് ( അറ്റക്കാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ അറേ) സ്ഥിതി ചെയ്യുന്ന മേഖലയിലാണ് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 9,500 അടി ഉയരത്തിലാണ് യൂറോപ്പ്, യു.എസ്, ജപ്പാൻ തുടങ്ങിയവരുടെ സംയുക്ത പദ്ധതിയായ അൽമ ടെലിസ്കോപ്പുള്ളത്.
ഈ അപൂർവ പ്രതിഭാസം കാണാൻ നിരവധി പേർ അറ്റക്കാമയിലേക്ക് ഒഴുകിയെത്തുകയാണ്. അറ്റക്കാമയിൽ മഞ്ഞുവീഴ്ച സംഭവിക്കാറുണ്ടെങ്കിലും അൽമ ടെലിസ്കോപ്പ് സ്ഥിതി ചെയ്യുന്ന മേഖലയിൽ ഒരു ദശാബ്ദത്തിനിടെ ആദ്യമാണ്. ജൂൺ, ജൂലായ് മാസങ്ങളിൽ രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് സാധാരണയായി അറ്റക്കാമയിൽ പ്രധാനപ്പെട്ട മഞ്ഞുവീഴ്ച കാലയളവ് രേഖപ്പെടുത്തുന്നത്. അതേ സമയം, മഞ്ഞുരുകുന്നത് സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമോ എന്ന് ആശങ്ക നിലനിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |