ലിമ: പെറുവിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ വാസ്‌കറാനിൽ കുടുങ്ങിയ ജപ്പാനിൽ നിന്നുള്ള പർവ്വതാരോഹകയായ യുവതി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. 21,000 അടി ഉയരത്തിലുള്ള വാസ്‌കറാനിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കനത്ത മൂടൽമഞ്ഞും മോശം കാലാവസ്ഥയും മൂലം പർവ്വതാരോഹകർ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഡോക്ടർ കൂടിയായ ചിയാക്കി ഇനാഡ (40) ആണ് കടുത്ത ശൈത്യം മൂലം മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സാക്കി ടെറാഡയെ (36) അധികൃതർ രക്ഷിച്ചു. കൈവശമുണ്ടായിരുന്ന ഉപകരണത്തിലെ ജി.പി.എസ് സിഗ്‌നൽ പിന്തുടർന്നാണ് രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ജപ്പാനിൽ നിന്നെത്തിയ ഇവർ ഗൈഡില്ലാതെയാണ് വാസ്‌കറാൻ പർവ്വതത്തിൽ കയറിയത്. 20 ദിവസം മുന്നേ ഹിമപാതത്തിൽപ്പെട്ട് കാണാതായ മൂന്ന് പർവ്വതാരോഹകരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ഞായറാഴ്ച ഇവിടെ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |