സ്‌കൂളുകളിൽ ലഹരി വിരുദ്ധ കാമ്പെയിനിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമാണിത്. ആണും പെണ്ണും കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല സ്‌കൂളിൽ പോകുന്നത് എന്നാണ് എതിർക്കുന്ന സംഘടനകൾ പറയുന്നത്. എന്നാൽ സമൂഹത്തിലെ ചില വിഭാഗങ്ങൾ സൂംബയെ ശക്തമായി പിന്തുണയ്ക്കുന്നുമുണ്ട്.
ഇപ്പോഴിതാ സൂംബയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ കൃഷ്ണപ്രഭ. 'ശേ! അല്പവസ്ത്രം ധരിച്ച് യുവതി സൂംബയ്ക്ക് പോകുന്നു! ഈ നാടിന്റെ പോക്ക് എങ്ങോട്ടാണ്'- എന്നാണ് കൃഷ്ണപ്രഭ ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ പോസ്റ്റ് വൈറലാകുകയും ചെയ്തു. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാൽ ചിലർ പോസ്റ്റിന് താഴെ സൂംബയോടുള്ള വിയോജിപ്പും കുറിച്ചു. ചിലർ പരിഹാസ രൂപേണ, 'നിങ്ങൾക്ക് സ്വർഗം കിട്ടും, വീട്ടിലേക്ക് ഇന്നോവ വിടണോ?, യുവതിയെ ഇന്ന് നരകത്തിലെ വിറക് കൊള്ളിയാക്കും എന്നിങ്ങനെയുള്ള കമന്റമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |