ലോക സമ്പന്നരുടെ പട്ടികയിൽ മുൻനിരയിലാണ് ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ സ്ഥാനം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിവിാഹചടങ്ങുകൾ എങ്ങനെയായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ദിവസമായിരുന്നു ബെസോസും മാദ്ധ്യമ പ്രവർത്തക ലോറൻ സാഞ്ചസും തമ്മിലുള്ള വിവാഹം. വെനീസിൽ കോടുകൾ ചെലവഴിച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. മൂന്നു ദിവസം നീണ്ടു നിന്ന ചടങ്ങിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇരുവരുടെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്വാഭാവികമായും അടുത്ത സംശയം ഇന്ത്യയിൽ നിന്ന് ആരാണ് പങ്കെടുത്തത് എന്നായിരിക്കും. എന്നാൽ രസകരമായ വസ്തുത എന്തെന്നാൽ ഇന്ത്യയിൽ നിന്ന് ഒരേ ഒരാൾക്ക് മാത്രമാണ് ഈ വിവാഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. മുകേഷ് അംബാനിയോ, അദാനിയോ അല്ല വനിതാ വ്യവസായിയായ നടാഷ പൂനാവാലയ്ക്ക് മാത്രമാണ് ഈ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, അമേരിക്കന്‍ ഗായിക ബിയോണ്‍സ, ടൈറ്റാനിക് നായകന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ, ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്, കാറ്റി പെറി, കിം കര്‍ദാഷിയാന്‍, തുടങ്ങി താരനിബിഡമായിരുന്നു വിവാഹ ചടങ്ങിന്റെ സദസ്. അതിലേക്കാണ് ഇന്ത്യക്കാരിക്കും ക്ഷണം ലഭിച്ചത്. ലോകപ്രശസ്തയായ സംരംഭകയും സാമൂഹിക പ്രവര്‍ത്തകയുമാണ് നടാഷ പൂനാവാല. വില്ലു പൂനാവാല ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് നടാഷ.
ബിസിനസ് വൈദഗ്ധ്യം കൊണ്ടും ഫാഷന്‍ സെന്‍സ് കൊണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നടാഷ രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധേയയാണ്.ജെഫിന്റെയും ലോറന്‍ സാഞ്ചെസിന്റെയും അടുത്ത സുഹൃത്താണ് നടാഷ. വധു ലോറന്‍ സാഞ്ചസ് ഒരുക്കിയ വിഐപി ബാച്ചിലര്‍ പാര്‍ട്ടിയിലും നടാഷ പങ്കെടുത്തു. 'സെലിബ്രേറ്റിംഗ് ലവ് വെനീസ്' എന്ന അടിക്കുറിപ്പോടെ നടാഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി. ചുവന്ന മിനി ഗൗണും ഡയമണ്ട് നെക്ലേസും തിളങ്ങുന്ന ഹെയര്‍ ആക്‌സസറികളും ധരിച്ച 55കാരിയായ നടാഷ ചടങ്ങില്‍ ആകര്‍ഷണ കേന്ദ്രമായി.. മുംബയിലാണ് നടാഷ കുടുംബത്തോടൊപ്പം താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |