കൊച്ചി: കേരള തീരത്ത് ഖനനം അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. അഖില കേരള ധീവരസഭയുടെ 19-ാം സംസ്ഥാന സമ്മേളനത്തിലെ മഹിളാ, യുവജന, സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട കോർപ്പറേറ്റുകൾക്ക് മത്സ്യസമ്പത്ത് ഖനനം ചെയ്യാമെന്ന വ്യവസ്ഥ പിൻവലിക്കണം.
ബ്ലൂ ഇക്കോണമിയുടെ പേരിൽ വിദേശ ട്രോളറുകൾക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുൻ മന്ത്രി എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തി. ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എസ്. ബാലൻ, സംസ്ഥാന സെക്രട്ടറി ജെ. വിശ്വംഭരൻ, കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, പണ്ഡിറ്റ് കറുപ്പൻ സാംസ്‌കാരിക സമിതി പ്രസിഡന്റ് പി.എം. സുഗതൻ, ധീവരയുവജന സഭ പ്രസിഡന്റ് അഡ്വ. ഷാജു തലാശേരി, ഡി. ചിദംബരൻ, സുനിൽ മടപ്പള്ളി, പി.എസ്. ഷമ്മി, കെ.കെ. തമ്പി, ശാന്തി മുരളി, സുലഭ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |