ഷിംല: കനത്ത മഴിയിലും മണ്ണിടിച്ചിലിലും കെട്ടിടം തകർന്നു വീണു. ഷിംലയിലെ ഭട്ടുകർ മേഖലയിൽ ഇന്ന് പുലർച്ചെയാണ് അഞ്ചു നിലയുള്ള കെട്ടിടം തകർന്നുവീണത്. ആശുപത്രിയിലേക്കുള്ള പാതയിലാണ് കെട്ടിടം തകർന്നത്. വിള്ളൽ കണ്ടതിനെ തുടർന്ന് താമസക്കാരെ പെട്ടെന്ന് ഒഴിപ്പിച്ചതിനാൽ ആളപായം ഒഴിവായി.
സമീപത്തുള്ള നാലുവരി പാതയുടെ നിർമ്മാണം മൂലമാണ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മുതലാണ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് തകർന്നതിനാൽ സമീപത്തുള്ള താമസക്കാരും പരിഭ്രാന്തിയിലാണ്. ഇന്നലെ രാത്രി വൈകിയും കെട്ടിടത്തിൽ നിന്നും വലിയ ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ ആരോപിച്ചിരുന്നു.
എഞ്ചിനീയർമാരും ദുരന്ത നിവാരണ സംഘങ്ങളും സ്ഥലത്തെത്തി. നാശനഷ്ടങ്ങൾ വിലയിരുത്തി അപകടസാധ്യയുള്ള മേഖലകൾ പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെട്ടിടം തകർന്നു വീഴുന്നതിന്റ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |