ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗും തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് നാത്തയ്യത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ആസൂത്രണ സമിതി അംഗവും റിട്ട.എ.ഡി.സിയുമായ പ്രസന്നചന്ദ്രബാബു അദ്ധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബി.എസ്. ബിന്ദുമോൾ പ്രഥമ ശുശ്രൂഷ കിറ്റുകൾ വിതരണം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ഫിലിപ്പ്, ജനപ്രതിനിധികളായ ജി. പ്രദീപ് കുമാർ, ബിജി ആന്റണി, എസ്. ഓമനക്കുട്ടൻപിള്ള, പ്രസന്നകുമാരി ,അനിൽകുമാർ, അൻവർ ,ലളിത ഷാജി, പ്രിയങ്ക ഷൈലേഷ്, ഐ.അനസ്, ജോയിന്റ് ബി.ഡി.ഒ. ശ്രീജ ജഗദാംബിക എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ അഞ്ജു എസ്. മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനിയർ ഡ്രോജി തരകൻ, ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാൻ, സനൂജാദേവി, ദീപ, ബിജി, മുഹ്സിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |