കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ നാലുവർഷ ബിരുദ കോഴ്സ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള ശില്പശാല -വിജ്ഞാനോത്സവം- കോളേജ്തല ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ അഡ്വ.എ.കെ. സവാദ്, എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് മെമ്പർ എൻ. രാജേന്ദ്രൻ, ആർ.ഡി.സി കൺവീനർ ഡോ. അനിത ശങ്കർ, ചെയർമാൻ അനൂപ് ശങ്കർ, എഫ്.വൈ.യു.ജി.പി കോ ഓർഡിനേറ്റർ ഡോ. ബി. ഹരി, പി.ടി.എ സെക്രട്ടറി ഡോ. എസ്. ശങ്കർ, പി.ടി.എ വൈസ് പ്രസിഡന്റ് പട്ടത്താനം സുനിൽ, കോളേജ് യൂണിയൻ ചെയർമാൻ എ.ജെ. ആദിത്യൻ, ജെ. വിമലകുമാരി, ബൈജു ലാൽ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ബിജു, നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ദീപ്തി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ എസ്. ലൈജു സ്വാഗതവും, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡിഡില ദേവദത്തൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |