ചാരുംമൂട് : രണ്ടാഴ്ച മുമ്പ് ചാരുംമൂട് പാലമൂട് ജംഗ്ഷനിൽ വച്ച് ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന 29 ഗ്രാം എം.ഡി.എം.എയുമായി യുമായി രണ്ടു യുവാക്കൾ അറസ്റ്റിലായ കേസിൽ സൂത്രധാരൻ പിടിയിൽ. കായംകുളം ചേരാവളളി കൊല്ലകയിൽ വീട്ടിൽ സഞ്ജു എന്നു വിളിക്കുന്ന സൂര്യനാരായണൻ (23) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. കേസിൽ കായംകുളം സ്വദേശികളായ പ്രശാന്ത്, അഖിൽ അജയൻ എന്നീ യുവാക്കളെ നേരത്തേ നൂറനാട് സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്താണ് സൂര്യനാരായണൻ.
ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ വാങ്ങാൻ ഇടപാടു ചെയ്തു കൊടുത്തത് ഇയാളായിരുന്നു. 2022 മുതൽ കായംകുളം പൊലീസ് സ്റ്റേഷനിൽ അടിപിടി, കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, ലഹളയുണ്ടാക്കൽ, ലഹരിക്കടത്തുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |