കൊച്ചി: തർക്കം ഉന്നയിച്ച സിനിമയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ജഡ്ജി സിനിമ കാണുന്നത് അപൂർവമെന്ന് അഭിഭാഷകർ. 'ജാനകി V/S സ്റ്റേറ്റ് ഒഫ് കേരള" കാണാൻ ജസ്റ്റിസ് എൻ. നഗരേഷ് തീരുമാനിച്ച സാഹചര്യത്തിലാണ് അഭിഭാഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റിലീസിംഗിന് ശേഷം ഉയരുന്ന തർക്കങ്ങളിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയിലും മറ്റും ജഡ്ജിമാർ സിനിമ കണ്ടിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ ഇതാദ്യമാണെന്നും ഹർജിക്കാരുടെ അഭിഭാഷകനടക്കം പറഞ്ഞു. ജാനകി" സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കളുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശനിയാഴ്ച രാവിലെയാണ് ജഡ്ജിക്ക് മുന്നിൽ പ്രത്യേക പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |