എഐ കടന്നുവരാത്ത മേഖലകളില്ല. സുരക്ഷിതമെന്ന് കരുതിയിരുന്ന പല ജോലികളും എഐ കവർന്നെടുത്ത അവസ്ഥയിലാണ്. 2030 ആകുന്നതോടെ സർവം എഐ മയമാകുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഇപ്പോൾത്തന്നെ പല മേഖലകളിലും താെഴിൽ അവസരങ്ങൾ വെട്ടിച്ചുരുക്കപ്പെട്ടുകഴിഞ്ഞു.
എന്നാൽ എഐ എത്രതന്നെ പുരോഗമിച്ചാലും ഒരിക്കലും അതിന് ചെയ്യാൻ കഴിയാത്ത ഒരേയൊരു ജോലിമാത്രമാണ് നിലവിലുള്ളത്. ഇപ്പോൾത്തന്നെ നമ്മുടെ നാട്ടിൽ വിദഗ്ദ്ധ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്ത ഒരു മേഖലകൂടിയാണെന്ന് അറിയണം. ആ ജാേലി പഠിച്ചാൽ ജീവിതകാലം സുഖമായി കഴിയാമെന്നാണ് പ്രശസ്ത ബ്രിട്ടീഷ്-കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റൺ പറയുന്നത്. എഐയുടെ ഗോഡ്‌ഫാദർ എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് എഐയ്ക്കും തോൽപ്പിക്കാൻ കഴിയാത്ത പ്ലംബിംഗ് ജോലിയെക്കുറിച്ച് വിശദമാക്കിയത്.
എഐയ്‌ക്കോ അത് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്കോ സ്വായത്തമാക്കാൻ കഴിയാത്ത മനുഷ്യ വൈദഗ്ദ്ധ്യം നിപുണതയും വേണ്ട ജോലിയായതിനാലാണ് പ്ലംബിംഗിൽ കൈവയ്ക്കാൻ എഐയ്ക്ക് കഴിയാത്തതെന്നാണ് ജെഫ്രി ഹിന്റൺ പറയുന്നത്. 'നിയമം, അക്കൗണ്ടിംഗ് തുടങ്ങിയ ജോലികൾ ഡാറ്റാ പ്രോസസിംഗിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽത്തന്നെ ഇത്തരം ജോലികളുടെ സാദ്ധ്യതകൾ എഐ പരമാവധി കുറയ്ക്കുന്നു. എന്നാൽ പ്ലംബിംഗിന്റെ കാര്യത്തിൽ അങ്ങനെയല്ല. അത് ഇതുവരെ മനസിലാക്കാൻ എഐയ്ക്ക് കഴിഞ്ഞിട്ടില്ല. കഠിനമായ ശാരീരിക ജോലിക്കൊപ്പം പൊടുന്നനെ പ്രശ്നങ്ങൾ പരിഹാരത്തിനുള്ള കഴിവും വേണം. അതിനാൽ അടുത്തകാലത്തെങ്ങും എഐയ്ക്ക് പ്ലംബിംഗിൽ കൈകടത്താൽ കഴിയില്ല'- ജെഫ്രി ഹിന്റൺ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |