കൊല്ലം: ജില്ലയിലെ കായിക സ്വപ്നങ്ങൾക്ക് കൂടുതൽ സാദ്ധ്യത നൽകുന്ന സിന്തറ്റിക് ട്രാക്ക് പൂർത്തിയായി, ഉദ്ഘാടനം ഉടൻ നടക്കും. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് ട്രാക്ക് സജ്ജമാക്കിയത്. 2023ൽ നിർമ്മാണം തുടങ്ങി ആറുമാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇപ്പോഴാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
400 മീറ്ററിൽ എട്ട് ലൈൻ സിന്തറ്റിക് ട്രാക്കാണ് പൂർത്തിയായത്. ദേശീയ മീറ്റുകളും മറ്റ് കായിക മേളകളും നടത്താൻ കഴിയുന്ന നിലയിലേക്ക് സ്റ്റേഡിയം മാറുകയാണ്. ഒളിമ്പ്യൻ സുരേഷ് ബാബു മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചത്. കിഫ്ബിയുടെ സഹായത്തോടെ അനുവദിച്ച 5 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സിനാണ് നിർമ്മാണ ചുമതല. കിറ്റ്കോയ്ക്കായിരുന്നു നിർമ്മാണ മേൽനോട്ടം. ഫ്ളഡ്‌ലിറ്റുകൂടി ചേരുന്നതാണ് പദ്ധതി. കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ പവലിയൻ നവീകരിച്ചുവരികയാണ്.
ഇൻഡോർ സ്റ്റേഡിയവും
പൂർത്തീകരണത്തിലേക്ക്
കന്റോൺമെന്റ് മൈതാനത്തിന് സമീപത്തായി ശ്രീനാരായണ കോളേജിനോട് ചേർന്ന് രാജ്യാന്തര നിലവാരത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണവും പൂർത്തീകരണ ഘട്ടത്തിലാണ്. പെയിന്റിംഗ് ജോലികൾ തുടങ്ങി. ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ പേരിലാണ് ഇൻഡോർ സ്റ്റേഡിയം തുറക്കുക. 2021 ഡിസംബറിൽ നിർമ്മാണം തുടങ്ങിയെങ്കിലും നീണ്ടു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 42.72 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം. 70 മീറ്റർ നീളമുള്ള കോർട്ടും രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഗാലറിയുമടങ്ങുന്നതാണ് ഇൻഡോർ സ്റ്റേഡിയം.
സിന്തറ്റിക് ട്രാക്ക് പൂർത്തിയായെങ്കിലും വേണ്ടുന്ന സംരക്ഷണം ലഭിക്കുന്നില്ല. ഉദ്ഘാടനത്തിന് മുമ്പേ കായിക താരങ്ങൾ ട്രാക്ക് ഉപയോഗിക്കുന്നുണ്ട്. ട്രാക്കിന്റെ ഇരുവശങ്ങളും കാടുകയറുകയാണ്. തെരുവ് നായകളും സ്റ്റേഡിയത്തിനുള്ളിൽ തമ്പടിച്ചിരിക്കുന്നു.
കായികതാരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |