പോരുവഴി: പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, ആറ് ഗഡു ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ നടന്ന യോഗം സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.സോമൻപിള്ള, നിയോജകമണ്ഡലം സെക്രട്ടറി കെ.ജി. ജയചന്ദ്രൻ പിള്ള, നേതാക്കളായ എസ്.എസ്.ഗീതബായ്, ശൂരനാട് വാസു, ഡി. ബാബുരാജൻ, എം.ഐ.നാസർഷാ, എം.അബ്ദുൽ സമദ്, ശങ്കരപ്പിള്ള, ആയിക്കുന്നം സുരേഷ്, അസൂറാബീവി, ലീലാമണി, ജോൺ മത്തായി, സലില കുമാരി, കെ.സാവിത്രി, ശൂരനാട് രാധാകൃഷ്ണൻ, രാജീവൻ, ജോൺ പോൾ സ്റ്റഫ്, എം. ജോർജ്, എച്ച്.എ. സലിം, വി.എൻ. സദാശിവൻ പിള്ള, വി.പ്രകാശ്, രാധാകൃഷ്ണപിള്ള സുരേഷ് പുത്തൻ മഠം, ഡോ. എം.എ.സലിം, രാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |