സ്ത്രീകളെ അപമാനിക്കുന്നതെന്ന് ബി.ജെ.പി
പാട്ന: ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിൽ രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച
സാനിറ്ററി പാഡ് വിതരണം ചെയ്യാനുള്ള നീക്കം വിവാദത്തിൽ. അഞ്ച് ലക്ഷത്തോളം സ്ത്രീകൾക്ക് രാഹുലിന്റെ ചിത്രം പതിച്ച സാനിറ്ററി പാഡ് പാക്കറ്റുകൾ വിതരണം ചെയ്തു. പ്രിയദർശിനി ഉഡാൻ യോജന എന്ന പേരിൽ സ്ത്രീകളിൽ ആർത്തവ ശുചിത്വ അവബോധം ഉളവാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. കൂടാതെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ വീതം നൽകുമെന്നും വാഗ്ദാനമുണ്ട്. എന്നാൽ
പാക്കറ്റിൽ രാഹുലിന്റെ ചിത്രം പതിപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തെത്തി. ബീഹാറിലെ സ്ത്രീകളെ അപമാനിക്കുന്ന നീക്കം. പായ്ക്കറ്റിൽ രാഹുലിന്റെ ചിത്രം വച്ചതിന്റെ യുക്തി എന്താണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും ബീഹാറിലെ സ്ത്രീകൾ കോൺഗ്രസിനേയും ആർ.ജെ.ഡിയേയും പാഠം പഠിപ്പിക്കുമെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.
രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്ര പാപ്പരത്തം അല്ലെങ്കിൽ ബുദ്ധിക്കുറവ് എന്ന് വിളിക്കുന്നതാണിതെന്ന് ആർ.ജെ.ഡി വക്താവ് നീരജ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |