തിരുവനന്തപുരം: മുട്ടത്തറ വില്ലേജിലെ ശ്രീവരാഹം സംഗമം നഗറിലെ വിവാദ ഭൂമി തങ്ങളുടേതാണെന്ന് വിലയാധാരം മുഖേനെ സ്ഥലം വാങ്ങിയവർ. ഇത് സംബന്ധിച്ച കേസിൽ തങ്ങളുടെ അവകാശവാദം ഹൈക്കോടതിയിൽ ഉന്നയിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് കരം അടയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. മാങ്കീഴ് തറവാടിന്റെ ഭാഗമായുള്ള പൂർവിക സ്വത്തിലുള്ള 60 സെന്റ് ഭൂമിയിൽ ഒന്നാം അവകാശിയായ ശങ്കരൻ പത്മനാഭന്റെ ചെറുമകനായ എൻ.കൃഷ്ണകുമാറിന് ഭാഗപത്രപ്രകാരം ലഭിച്ച ഭൂമിയാണ് 2315 സർവേ നമ്പരിലുള്ളത്. യഥാർത്ഥ അവകാശികളിൽ നിന്നാണ് തങ്ങൾ ഭൂമി വാങ്ങിയത്. ഇത് വ്യാജരേഖകൾ ചമച്ച് വിലയാധാരം ചെയ്തെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ഭൂമി വാങ്ങിയ എ.വി.രഞ്ജിത്തും സുധീറും പറഞ്ഞു. മാങ്കീഴ് തറവാട്ടിലുള്ള മറ്റുള്ള നിക്ഷിപ്ത താത്പര്യക്കാരാണ് ഭൂമാഫിയയുമായി ചേർന്ന് വ്യാജരേഖകൾ ചമയ്ക്കുന്നതെന്നും അവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |