കോട്ടയം : എസ്.എൻ.ഡി.പി യോഗം 5736-ാം നമ്പർ ഗാന്ധിനഗർ മെഡിക്കൽ കോളേജ് ശാഖയിൽ കുടുംബയോഗവും ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസും ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ശാഖാ ഹാളിൽ നടക്കും. ഗാന്ധിനർ എസ്.എച്ച്.ഒ ടി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശാന്തമ്മ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗം കൺവീനർ കുഞ്ഞമ്മ വേലായുധൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. അരുൺ ഭാസ്‌കരൻ, കെ.എം ബാലകൃഷ്ണൻ, അനിത ശ്രീനിവാസൻ, അഭിഷേക് അനൂപ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി അജിമോൻ തടത്തിൽ സ്വാഗതവും കുടുംബ യോഗം ജോയിന്റ് കൺവീനർ ശുഭ അനിൽ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |