ചാലക്കുടി: ആരോഗ്യ മന്ത്രി രാജി വയ്ക്കണമെന്നാവശ്യത്തിൽ നിന്ന് യു.ഡി.എഫ് പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലും മന്ത്രി പ്രതിക്കൂട്ടിലുമാണ്. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുമ്പോഴും അതെല്ലാം മറച്ചുപിടിച്ച് കേരളം, ലോകത്തിനു മാതൃകയാണെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കോട്ടയത്ത് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ ഇടപെടൽ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |