# നെതന്യാഹു-ട്രംപ്
ചർച്ച നിർണായകം
# ഖത്തർ, ഈജിപ്റ്റ് മദ്ധ്യസ്ഥത
ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച അറുപതു ദിവസത്തെ വെടിനിറുത്തൽ കരാർ യാഥാർത്ഥ്യമായേക്കും.
ഇസ്രയേൽ ഗാസയിലെ ആക്രമണം തുടരുകയാണെങ്കിലും
കരാറിനോട് അനുകൂല സമീപനമാണെന്നും ചർച്ച ചെയ്യാമെന്നും മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തറിനെയും ഈജിപ്റ്റിനെയും ഹമാസ് ധരിപ്പിച്ചു. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. വ്യവസ്ഥകൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നാളെ വാഷിംഗ്ടണിലെത്തുന്നുണ്ട്.
സമവായത്തിലെത്തിയശേഷം ട്രംപുതന്നെ വെടിനിറുത്തൽ പ്രഖ്യാപിച്ചേക്കും.
ഇന്നലെ മാത്രം 60ഓളം പേർ ഗാസയിലെ ഇസ്രയേൽ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ആകെ മരണം 57,330 കടന്നു.
യുദ്ധത്തിന് അന്ത്യമാവണം
വ്യവസ്ഥകളിൽ ഹമാസ് ആവശ്യപ്പെടുന്ന മാറ്റങ്ങളിൽ പ്രധാനം ഇവയാണ്:
1. യു.എസ്-ഇസ്രയേൽ പിന്തുണയുള്ള സംഘടനയാണ് ഗാസയിൽ സഹായ വിതരണം നടത്തുന്നത്. സഹായ വിതരണ ചുമതല യു.എന്നിനും പങ്കാളികൾക്കും കൈമാറണം.
2.അറുപതു ദിവസത്തെ വെടിനിറുത്തലിന്റെ തുടർച്ചയായി യുദ്ധത്തിന് അവസാനമാവുമെന്ന് യു.എസ് ഉറപ്പ് നൽകണം.
# പ്രതിസന്ധി
1.വെടിനിറുത്തൽ അന്തിമ പിൻമാറ്റമല്ലെന്നും ഹമാസിന്റെ സൈനിക, ഭരണശേഷി തുടച്ചുനീക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നുമാണ് ഇസ്രയേലിന്റെ നിലപാട്.
2. കരാറിനോട് നെതന്യാഹുവിന്റെ സഖ്യത്തിലെ തീവ്ര വലതുപക്ഷ പാർട്ടികൾ എതിരാണ്. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഇവരുടെ നിലപാട്.
2023 ഒക്ടോ.7:
യുദ്ധത്തിന് തുടക്കം
2023 നവം.
ഒന്നാം വെടിനിറുത്തൽ
2025 ജനു.-മാർച്ച്:
രണ്ടാം വെടിനിറുത്തൽ
വെടിനിറുത്തൽ-ബന്ദി മോചന കരാർ വരും ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കും.
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
കരാറിന് അരികിലെത്തി. ഹമാസിന്റെ ചില ഉപാധികളിൽ തീരുമാനമെടുക്കാനുണ്ട്.
- ഈജിപ്‌റ്റ്
# കരാർ നടപ്പായാൽ
സേനാപിൻമാറ്റം?
ശാശ്വത വെടിനിറുത്തലിനുള്ള ചർച്ചകൾ 60 ദിവസത്തിനിടെ നടത്തും
വെടിനിറുത്തൽ കാലയളവിൽ 10 ഇസ്രയേലി ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുകൊടുക്കണം. 50ഓളം ബന്ദികളിൽ ഏകദേശം 20 പേരാണ് ജീവനോടെയുള്ളത്.
നൂറുകണക്കിന് പാലസ്തീനിയൻ തടവുകാരെ ഇസ്രയേലി ജയിലുകളിൽ നിന്ന് മോചിപ്പിക്കും.
ഗാസയുടെ ഭാഗങ്ങളിൽ നിന്ന് ഘട്ടംഘട്ടമായി ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം.യു.എൻ, റെഡ് ക്രോസ് എന്നിവ വഴി ഭക്ഷണം അടക്കം സഹായം ഗാസയിലെത്തും
# അൽ-ഹദാദ് മേധാവി
ഹമാസിന്റെ ഗാസ ശാഖയുടെ പുതിയ മേധാവി ഇസ് അൽ-ദിൻ അൽ-ഹദാദ് ആണെന്ന് ഇസ്രയേൽ. മേധാവിയായിരുന്ന മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്ന് മേയിലാണ് അധികാരത്തിലേറിയത്. ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡിന്റെ മേധാവി കൂടിയാണ് ഹദാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |