സുൽത്താൻ ബത്തേരി: കോഴിക്കോട് ആയൂർവ്വേദ ഫാർമസി ആൻഡ് ബുദ്ധ നഴ്സിംഗ് ഹോമിന്റെ നേതൃത്വത്തിൽ സൗജന്യ ആയൂർവ്വദ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. ബത്തേരി മഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. ലക്ഷ്മണൻ, കൗൺസിലർ ഷാമില ജുനൈസ്, സി.കെ. ഹാരിഫ്, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് എന്നിവർ പ്രസംഗിച്ചു. ബുദ്ധ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർ ഡോ. സത്യാനന്ദൻ നായർ സ്വാഗതവും ആയൂർവ്വേദ ഫോർയു ഡയറക്ടർ കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നൂറുകണക്കിന് രോഗികൾ പങ്കെടുത്തു. ഡോക്ടർമാരായ കെ.എം. അരുൺ, പി. ശ്രീചന്ദന, പി. പ്രിയ, ടിനു റോസ്ലിന്റ് മരിയ, അഭിജിത്ത് കൃഷ്ണൻ, മുബാറഖ്,അഞ്ജു എസ്.ചന്ദ്രൻ എന്നിവർ രോഗികളെ പരിശോധിച്ച് രോഗനിർണ്ണയം നടത്തി മരുന്ന് നൽകി. തുടർന്ന് മഴക്കാല രോഗങ്ങളുണ്ടാകുവാനുള്ള സാഹചര്യങ്ങളും ജാഗ്രത നിർദേശവും എന്ന വിഷയത്തിൽ ഡോക്ടർമാരായ ആര്യ, അഞ്ജു എസ്.ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |