തിരുവനന്തപുരം:സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സഹകാരികൾ പ്രതിരോധം തീർക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.
103മത് അന്താരാഷ്ട്ര സഹകരണദിനത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിൽ കണ്ണുവച്ചാണ് കേന്ദ്ര നീക്കം. ഏതു ബാഹ്യശക്തി വിചാരിച്ചാലും തകർക്കാൻ പറ്റാത്തതാണ് കേരളത്തിലെ സഹകരണ മേഖലയെന്നും കോലിയക്കോട് വ്യക്തമാക്കി. സഹകരണ സ്റ്റാമ്പിന്റെ ആദ്യ വിൽപ്പന അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി എം പി രജിത്കുമാറിന് നൽകി അദ്ദേഹം നിർവ്വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ രേഖാസുന്ദരം, സൂപ്രണ്ട് പത്മജചന്ദ്രൻ, എഡ്യൂക്കേഷൻ ഓഫീസർ കെ. രാജേഷ്, പബ്ളിസിറ്റി ഓഫീസർ ബിജുനെയ്യാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |