ബംഗളൂരു: നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ പോരാട്ടത്തിൽ സാക്ഷാൽ നീരജ് ചോപ്ര തന്നെ ചാമ്പ്യനായി. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ 86.18 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് സ്വന്തം പേരിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായത്. കെനിയയുടെ ജൂലിയസ് യെഗോ (84.51 മീറ്റ) രണ്ടാം സ്ഥാനവും ശ്രീലങ്കയുടെ റുമേഷ് പതിരംഗ (84.34 മീറ്റർ) മൂന്നാം സ്ഥാനവും നേടി. മൂന്നാം ശ്രമത്തിലാണ് നീരജ് 86.18 മീറ്റർ എറിഞ്ഞത്.
എല്ലാം ശുഭം
ബിർമിംഗ്ഹാം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തിയ ഇന്ത്യ വിജയപ്രതീക്ഷയിൽ. നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് സ്റ്റമ്പെടുക്കുമ്പോൾ 72/3 എന്ന നിലയിൽ പതർച്ചയിലാണ്. അവസാന ദിനമായ ഇന്നും ബൗളിംഗിലെ മികവ് തുടർന്നാൽ 7 വിക്കറ്റകലെ ഇന്ത്യയെ ജയം കാത്തിരിപ്പുണ്ട്. ഇനി പരമാവധി അവശേഷിക്കുന്ന 90 ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 536 റൺസാണ്. സാക് ക്രോളി (0), ബെൻ ഡക്കറ്റ് (25), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിൽ നഷ്ടമായത്.ഒല്ലി പോപ്പും (24), ഹാരി ബ്രൂക്കുമാണ് (15) ക്രീസിൽ. ഇന്ത്യയ്ക്കായി ആകശ് ദീപ് രണ്ടും സിറാജ് ഒരുവിക്കറ്റും വീഴ്ത്തി.
ഗില്ലാട്ടം
64/1 എന്ന നിലയിൽ ഇന്നലെരാവിലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ സെഞ്ച്വറിയുമായി ക്യാപ്ടൻ ശുഭ്മാൻ ഗിൽ മുന്നിൽ നിന്ന് നയിച്ചു. ആദ്യ ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ച്വറി നേടിയ ഗിൽ രണ്ടാം ഇന്നിംഗ്‌സിൽ 162 പന്തിൽ 13 ഫോറും 8 സിക്സും ഉൾ പ്പെടെ 161 റൺസ് നേടി. കരുൺ നായരുടെ വിക്കറ്റാണ് (26) ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വൈകാതെ കെ.എൽ രാഹുലും (55) മടങ്ങി. തുടർന്ന്റിഷഭ് പന്തിനും (58 പന്തിൽ 65), രവീന്ദ്ര ജഡേജയ്ക്കുമൊപ്പം (പുറത്താകാതെ69) സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കി ഗിൽ ഇന്ത്യയെ രക്ഷിച്ചു.
430- രണ്ടിന്നിംഗ്‌സിൽ നിന്നുമായി 430 റൺസ് ഗിൽ നേടി. ഒരു ടെസ്റ്റിൽ രണ്ടിന്നിംഗ്സിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാമതാണ് ഗിൽ.
1- ഒരു ടെസ്റ്റിൽ തന്നെ സെഞ്ച്വറി അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കുന്ന ആദ്യ സഖ്യമാണ് ഗിൽ - ജഡേജ സഖ്യം.
വനിതാ ചാമ്പ്യനും വീണു
വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസിൽ അട്ടിമറി തുടരുന്നു. നിലവിലെ ചാമ്പ്യൻ ചെക്ക് താരം ബാർബൊറ ക്രെജിക്കോവ മൂന്നാം റൗണ്ടിൽ അമേരിക്കൻ താരം എമ്മ നവാരോയോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോറ്റ് പുറത്തായി.6-2,3-6,4-6 ഈ സീസണിൽ പരിക്ക് അലട്ടിയിരുന്ന ക്രെസിക്കോവ എമ്മയ്ക്കെതിരായ മത്സരത്തിൽ അവാസനമായപ്പോൾ പൂർണമായും ഫിറ്റല്ലാതെയാണ് കളിച്ചത്. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് മൂന്നാം റൗണ്ട് കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |