നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാറിന്റെ കുടുംബം. കുഞ്ഞിക്കാലുകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ദിയയും കുടുംബവും സന്തോഷം പങ്കുവച്ചത്. 'അവസാനം ഞങ്ങളുടെ മകൻ എത്തി' എന്ന അടിക്കുറിപ്പും ദിയ നൽകിയിട്ടുണ്ട്. അശ്വിനും ഇന്ന് രാവിലെ ചിത്രം പങ്കുവച്ചിട്ടുണ്ട്. 'മിനി ഓസി' എന്നാണ് അശ്വിൻ കുറിച്ചത്.
'ഞാൻ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആൺകുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്സിന് നന്ദി'- എന്നാണ് കുഞ്ഞിക്കാലുകൾ പങ്കുവച്ച് അഹാന കുറിച്ചത്. ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചിട്ടുണ്ട്.
'നമസ്കാരം സഹോദരങ്ങളെ, വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി'- എന്നാണ് ഇന്നലെ കൃഷ്ണകുമാർ കുറിച്ചത്. ഗർഭിണിയായതുമുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. പ്രസവത്തിനായി ആശുപത്രിയിലെത്തിയ വിവരം പറഞ്ഞ് മുൻപ് ദിയ വീഡിയോ പങ്കുവച്ചിരുന്നു.
കഴിഞ്ഞ സെപ്തംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെയും ചെന്നെെ സ്വദേശിയായ അശ്വിനിന്റെയും വിവാഹം നടന്നത്. സോഫ്റ്റ്‌വെയർ എൻജീനിയറാണ് അശ്വിൻ. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ദിയയും അശ്വിനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |