കൊച്ചുകുട്ടികളുടെ ക്യൂട്ട് വീഡിയോകൾ കാണാനിഷ്ടപ്പെടാത്തവരായി ആരാണുണ്ടാകുക? അവയിൽ മിക്കതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ കോടിക്കണക്കിനാളുകളുടെ ഹൃദയം കവർന്നൊരു കൊച്ചുമിടുക്കിയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ താരം.
കൊച്ചു പെൺകുട്ടിയുടെ തൊപ്പിയിൽ ക്യാമറ വയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. മുഖവും കുട്ടിയുടെ ചലനങ്ങളും മാത്രമേ ക്യാമറയിൽ കാണാൻ പറ്റുന്നുള്ളൂ. ക്യാമറ വച്ചതോടെ പെൺകുട്ടി ആകാംക്ഷയിലും ത്രില്ലിലുമൊക്കെയായി.
ചിരിച്ച് സംസാരിച്ചുകൊണ്ട് നടക്കുകയാണ് പെൺകുട്ടി. പെട്ടെന്നു നിലത്തുവീണതോടെ മുഖഭാവം ചിരിയിൽ നിന്ന് കരച്ചിലിലേക്ക് എത്തി. ഇതോടെ കരഞ്ഞുകൊണ്ട് അമ്മയെ വിളിക്കുകയാണ് കുട്ടി. അമ്മ കുട്ടിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ മൂന്ന് കോടിയോളം പേരാണ് ലൈക്ക് ചെയ്‌തിരിക്കുന്നത്. നിരവധി പേർ രസകരമായ കമന്റുകളും ഇട്ടിട്ടുണ്ട്. കുട്ടി ചൈനക്കാരിയാണെന്നാണ് സൂചന. എന്നാൽ വീഡിയോ ആസ്വദിക്കാൻ ഭാഷ ഒരു തടസമായതേയില്ല. സ്‌പാനിഷ് ഭാഷയിൽ നിന്നടക്കം ആളുകൾ കമന്റ് ചെയ്‌തിട്ടുണ്ട്. വളരെ ക്യൂട്ടാണെന്നും, മിടുക്കിക്കുട്ടിയാണെന്നുമൊക്കെയാണ് മിക്കവരും കമന്റ് ചെയ്‌തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |