മുതലമട: ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ മലയാളം ഉപന്യാസ രചനയിൽ ദേശീയതലത്തിൽ മൂന്നാംസ്ഥാനം നേടിയ മുതലമട കാടംകുറിശ്ശിയിലെ ആർ.കാർത്തികയെ ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജനതാദൾ എസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.മണികണ്ഠൻ നേതൃത്വം നൽകിയ പരിപാടിയിൽ വൈസ് പ്രസിഡന്റ് എസ്.നിധിൻഘോഷ്, ജനറൽ സെക്രട്ടറി എം.താജുദ്ദീൻ കാട്ടുപാടം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.വിൻസെന്റ്, വി.മോഹൻകുമാർ, എൽ.ശിവരാമൻ, വി.സുദേവൻ, ലക്ഷ്മണൻ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |