കൊച്ചി:സൗദി ആരാംകോയുടെ ഉത്‌പാദനശാലയ്ക്ക് നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നുള്ള എണ്ണ ഉദ്പാദനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സൗദി കാലതാമസമെടുത്താൻ ഇന്ധനക്കുറവ് പരിഹരിക്കാനും വില നിയന്ത്രിക്കാനും ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ, വിപണിയിൽ എത്തിക്കാനാണ് നീക്കം.
മാറാതെ പെട്രോൾ, ഡീസൽ വില
രാജ്യാന്തര ക്രൂഡ് വില കത്തിക്കയറിയെങ്കിലും ഇന്നലെ പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടർന്നു. പെട്രോളിന് 75.41 രൂപയും ഡീസലിന് 70.44 രൂപയുമായിരുന്നു ഇന്നലെ വില (ഇന്ത്യൻ ഓയിൽ - തിരുവനന്തപുരം).
തകർന്നടിഞ്ഞ് രൂപ ക്രൂഡോയിൽ വിലവർദ്ധനയുടെ ആഘാതലത്തിൽ ഇന്ത്യൻ റുപ്പി ഇന്നലെ ഡോളറിനെിരെ തകർന്നടിഞ്ഞു. 71.58ലാണ് ഇന്നലെ രൂപ വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്‌ച മൂല്യം 70.92 ആയിരുന്നു. ഓഹരി വിപണിയുടെ വീഴ്‌ചയും രൂപയെ വലച്ചു. സെൻസെക്‌സ് 261 പോയിന്റിടിഞ്ഞ് 37,123ലും നിഫ്‌റ്റി 72 പോയിന്റ് നഷ്‌ടവുമായി 11,003ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വീണ്ടും ₹28,000 കടന്ന് സ്വർണവില
ഇന്ധനവില വർദ്ധനയുടെ പശ്ചാത്തലത്തിൽ ഓഹരി വിപണികൾ ഇടിയുകയും ഡോളർ ശക്തിപ്പെടുകയും ചെയ്‌തതോടെ സ്വർണവില വീണ്ടും നേട്ടത്തിന്റെ ട്രാക്കിലെത്തി. കേരളത്തിൽ പവൻ വില ഇന്നലെ 320 രൂപ ഉയർന്ന് 28,080 രൂപയായി. 40 രൂപ വർദ്ധിച്ച് 3,510 രൂപയാണ് ഗ്രാം വില. കഴിഞ്ഞയാഴ്‌ച പവന് 1,100 രൂപയോളവും ഗ്രാമിന് 150 രൂപയോളവും കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |