ന്യൂഡൽഹി: അടുത്ത കൊല്ലത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു. 2026 ലെ ഹജ്ജ് തീർത്ഥാടനത്തിന് ഔദ്യോഗിക ഹജ്ജ് പോർട്ടൽ https://hajcommittee.gov.in വഴിയോ ഹജ്ജ് സുവിധ മൊബൈൽ ആപ്പ് വഴിയോ ജൂലായ് 31 രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് 2026 ഡിസംബർ 31 വരെ കാലാവധിയുള്ള മെഷീൻ-റീഡബിൾ ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. മരണം, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥ തുടങ്ങിയ കാരണങ്ങൾക്ക് അല്ലാതെ അപേക്ഷ റദ്ദാക്കിയാൽ പിഴ ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |